NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗുഡ്സ് ഓട്ടോ മറിഞ്ഞ് വെന്നിയൂർ സ്വദേശിയായ മെക്കാനിക്ക് മരിച്ചു

തിരൂരങ്ങാടി : ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഗാരേജ് ഉടമ മരിച്ചു. വെന്നിയുർ പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ സിദ്ധീഖ് (48) ആണ് മരിച്ചത്.

 

ഇന്ന് വെന്നിയുർ മോഡേൺ ആശുപത്രിക്ക് സമീപത്തു വെച്ചാണ് അപകടം. ഗുഡ്സ് ഓട്ടോയിൽ ക്രയിൻ തട്ടി മറിയുകയായിരുന്നു എന്ന് പറയപ്പെടുന്നു.

 

പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരിച്ചു. വർഷങ്ങളായി വണ്ടി മെക്കാനിക്ക് രംഗത്തുള്ളയാളാണ് സിദ്ധീഖ്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പിതാവ്:  മുഹമ്മദ് കുട്ടി,

മാതാവ് : പാത്തുമ്മു.
ഭാര്യ: റൈഹാനത്ത്,
മക്കൾ : ലിസ്നജബിൻ,
മിസ്ന ജബിൻ,
മുഹമ്മദ് ഷെസിൻ,
മെസ്സ ജബിൻ.

Leave a Reply

Your email address will not be published. Required fields are marked *