NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യയിലെ മുസ്ലിംകൾ ഒന്നും പേടിക്കേണ്ട, മേധാവിത്വം അവകാശപ്പെടരുത് : മോഹന്‍ ഭാഗവത്

ഇന്ത്യയിലെ മുസ്‌ളീംങ്ങള്‍ക്ക് ഇവിടെ പേടിക്കാന്‍ ഒന്നുമില്ലന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും എന്നതാണ് ലളിതമായ സത്യമെന്നും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസിറിനും, പാഞ്ചജന്യക്കും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ്‌ളീംങ്ങള്‍ക്ക് ഹാനിയൊന്നും ഇവിടെയില്ല, തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാകാം, മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക തിരിച്ചുവരാനാണ് ആഗ്രഹമെങ്കില്‍ അങ്ങിനെയുമാകാം. അത് ഒരോരുത്തരുടെയും താല്‍പര്യമാണ് ്ഹിന്ദുക്കള്‍ക്ക് അക്കാര്യത്തില്‍ ശാഠ്യമൊന്നുമില്ലന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

 

എന്നാല്‍, ”മഹത്തായ മതം ഞങ്ങളുടേതാണ്. ഒരുകാലത്ത് ഈ നാട് ഞങ്ങള്‍ ഭരിച്ചു. വീണ്ടും ഭരിക്കും. ശരിയായ പാത ഞങ്ങളുടേതാണ്. മറ്റുള്ളതെല്ലാം തെറ്റാണ്. ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. അതുകൊണ്ട് അങ്ങനെതന്നെ തുടരുകയും ചെയ്യും. നമുക്ക് ഒന്നിച്ചുകഴിയാന്‍ പറ്റില്ല” -ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

 

പരമ്പരാഗത രാഷ്ട്രീയത്തില്‍നിന്ന് ആര്‍.എസ്.എസ് തുടര്‍ന്നും അകലം പാലിച്ചുനില്‍ക്കമെന്നും ഭഗവത് പറഞ്ഞു. അധികാരത്തില്‍ ഇല്ലാതിരുന്നപ്പോഴും ആര്‍ എസ് എസിന്റെ വാക്കുകള്‍ കേട്ടിട്ടുള്ള നേതാക്കളുണ്ടെന്ന് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!