ഫുട്ബോളിനെ വരവേറ്റ് വള്ളിക്കുന്നിൽ റോഡ്ഷോയും ഡിജെയും.
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വള്ളിക്കുന്നിൽ റോഡ് ഷോയിൽ നിന്ന്.
വള്ളിക്കുന്ന്: ലോകക്കപ്പിനെ വരവേൽക്കാൻ വള്ളിക്കുന്നിലെ മുഴുവൻ ക്ലബുകളെയും യുവജന സംഘടനകളെയും കായിക താരങ്ങളെയും അണിനിരത്തി എ വൺ ക്ലബ്ബിൻ്റെ റോഡ് ഷോയും ഡിജെയും സംഘടിപ്പിച്ചു.
ഒലിപ്രം അങ്ങാടിയിൽ നിന്ന് തുടങ്ങിയ റോഡ് ഷോ അത്താണിക്കൽ സമാപിച്ചു. വിവിധ രാജ്യങ്ങളുടെ കൊടികളുമായി നൂറ് കണക്കിന് പേർ അണിനിരന്നു. എൻ.വി. സാജിദ് അലി, പി.എൻ.നജീബ്, കെ.ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി
