NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂർ പുറത്തൂർ പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് രണ്ട് മരണം: ബന്ധുക്കളായ രണ്ടു സ്ത്രീകളാണ് മരിച്ചത്. 

തിരൂർ പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു.

പുറത്തൂർ കുഞ്ചിക്കടവിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ആറംഗ സംഘമാണ് പുഴയിൽ കക്ക വാരാൻ ഇറങ്ങിയത്.

ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിൽ രണ്ട് പേരെ കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ട് പേർ ആലത്തിയൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *