NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോപുലർ ഫ്രണ്ട് ഹർത്താൽ പൂർണ്ണം : മലപ്പുറത്ത് അനിഷ്ട സംഭവങ്ങളില്ല 

പരപ്പനങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം.

പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ  പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അത്യാവശ്യ സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ, ഹർത്താലനുകൂലികൾ അടപ്പിച്ചു.
ചെട്ടിപ്പടി, പാലതിങ്ങൽ ഭാഗങ്ങളിൽ ഹർത്താൽ പൂർണ്ണമായിരുന്നു.

തിരൂരങ്ങാടി, ചെമ്മാട്, കക്കാട്, വാഹനങ്ങൾ തടഞ്ഞ 4 പേരേയും, പോലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്മണ്ണ ക്ലാരി പഞ്ചായത്തിൽ മൂച്ചിക്കലിൽ വാഹനം തടഞ്ഞ 2 പേരെ കൽകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു ,
തെന്നല, നന്നമ്പ്ര, എടരിക്കോട് പഞ്ചായത്തിൽ ഹർത്താൽ പൂർണ്ണമായിരുന്നു.

വള്ളിക്കുന്നിലും കടകൾ അടഞ്ഞ് കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. തുറന്ന് പ്രവർത്തിച്ച കടകൾ, സ്കൂളുകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു.
 പ്രധാന കവലകളിൽ പോലീസ് നിലയുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *