ആധാര്‍ കാര്‍ഡ് പരിശോധിച്ചു കൊണ്ട് ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാന്‍ പറ്റില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ആധാര്‍കാര്‍ഡ് പരിശോധിച്ചുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റില്ലന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുന്‍പ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പങ്കാളിയുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണോ ഇതെന്ന് സംശയമുണ്ടെന്നും കോടതി നീരീക്ഷിച്ചു.
പരാതിക്കാരിക്ക് വ്യത്യസ്ത രേഖകളില്‍ വ്യത്യസ്ത ജനനതീയതിയാണ് . അപ്പോള്‍ ജനനതി തീയതി തെറ്റായി കാണിച്ചു കുടുക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിരിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു
