NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ കടലിൽ കക്കവാരാനിറിങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു.

കടലില്‍കല്ലുമ്മക്കായ പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു.
പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്.
പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കല്ലുമ്മക്കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാല്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍പെട്ടത്.
കൂടെയുണ്ടായിരുന്നവര്‍ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!