മുതിർന്ന കോൺഗ്രസ് നേതാവും സുന്നി നേതാവും ആയ തിരൂരങ്ങാടിയിലെ എം എൻ. കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി.
തിരൂരങ്ങാടി: മുതിർന്ന കോൺഗ്രസ് നേതാവും സുന്നി നേതാവും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ എം എൻ കുഞ്ഞിമുഹമ്മദ് ഹാജി (95) നിര്യാതനായി.
കെപിസിസി അംഗം, ഡിസിസി ട്രഷറർ, യുഡിഎഫ് ചെയർമാൻ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ ഉമറ കമ്മിറ്റി ചെയർമാൻ, തിരൂരങ്ങാടിയിലെ വിവിധ ജുമുഅത്ത് പള്ളികളുടെ പ്രസിഡന്റ്, ഉൾപ്പെടെ നിരവധി ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു.
കബറടക്കം തിരൂരങ്ങാടി നടുവിലെ പള്ളി ഖബർ സ്ഥാനിൽ.
