ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
പെരുവള്ളൂർ കൂമണ്ണയിലെ കഴുങ്ങും തോട്ടത്തിൽ ഹസൈനാർ ഫൈസിയുടെ മകൻ മുഹമ്മദ് ഉവൈസ് (24) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപം സെക്കൻഡ് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടസമയത്ത് ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
തുടർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
