ഓറിയന്റൽ ഓർമ : തിരൂരങ്ങാടി ഒ.എച്ച്.എസ്.എസ്. പൂർവവിദ്യാർഥി സംഗമം ഡിസംബർ 27ന്
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘ഓറിയന്റൽ ഓർമ’യുടെ മൂന്നാം എഡിഷൻ ഡിസംബർ 27-ന് സ്കൂൾ അങ്കണത്തിൽ നടക്കും. സംഗമത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജനറൽ ബോഡി യോഗം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
വിവിധ കാലഘട്ടങ്ങളിൽ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരെ ഒരുമിപ്പിച്ച് പഴയകാല സൗഹൃദങ്ങൾ പുതുക്കാനും വിദ്യാലയവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുമാണ് സംഗമം സംഘടിപ്പിക്കുന്നത്. മുൻപ് നടന്ന രണ്ട് പതിപ്പുകളും പൂർവവിദ്യാർഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇതിന്റെ തുടർച്ചയായി കൂടുതൽ വിപുലമായ പരിപാടികളോടെ മൂന്നാം എഡിഷൻ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും. വിവിധ ബാച്ചുകളുടെ പ്രത്യേക ഒത്തുചേരലുകൾ, കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതോടൊപ്പം വിദ്യാലയത്തിന്റെ വളർച്ചയിൽ പൂർവവിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതും സംഗമത്തിന്റെ പ്രധാന ലക്ഷ്യമാണ്.
യോഗത്തിൽ അഡ്വ. സി.പി. മുസ്തഫ, കെ.ടി. ഷാജു, റഫീഖ് പാറക്കൽ, വി.എം. ഹംസക്കോയ, ടി. റഷീദ് മാസ്റ്റർ, അമർ മനരിക്കൽ, എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, ഒ. ഷൗക്കത്തലി, സി.എച്ച്. ഷംസുദ്ദീൻ, മുഹമ്മദ് മാസ്റ്റർ, വി.സി. കാസിം മാസ്റ്റർ, ഖിളർ ടി., ഷംസുദ്ദീൻ കാനാഞ്ചേരി, മുനീർ താനാളൂർ, ഇസ്മായിൽ താപ്പി, ഡോ. അബ്ദുൽ ഗഫൂർ പൂങ്ങാടൻ, സാലിം താപ്പി തുടങ്ങിയവരും 1980 മുതൽ 2010 വരെയുള്ള വിവിധ ബാച്ചുകളിലെ പ്രതിനിധികളും പങ്കെടുത്തു.
അടിക്കുറിപ്പ്: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന ജനറൽ ബോഡി യോഗം മലപ്പുറം ജില്ലാ എ.ഡി.എം. പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു.
