NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം; മരിച്ചവരിൽ മൂന്ന് മലയാളികൾ, 31 പേർക്ക് പരിക്ക്

മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, മൈസൂരു സ്വദേശി ബസ് ഡ്രൈവർ സുനിൽ, മലയാളിയായ ബസ് ക്ലീനർ സുഹൈൽ എന്നിവരാണ് മരിച്ചത്.

 

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി എസി സ്ലീപ്പർ ബസും പെരിയപട്ടണയിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി അപ്രതീക്ഷിതമായി എതിർദിശയിലേക്ക് തിരിച്ചതാണ് കൂട്ടിയിടിക്ക് ഇടയാക്കിയതെന്നാണ് വിവരം.

 

അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിയപട്ടണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!