NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ 

പരപ്പനങ്ങാടി വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഉണ്ണികൃഷ്ണനെ (19) യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ചെട്ടിപ്പടിയിൽ ഷീബ വിജയന്റെ വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് കഴിഞ്ഞ ആഗസ്റ്റ് 15-ന് രാത്രി മോഷണം പോയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വെച്ച് വാഹനം സഹിതം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
എസ്‌.ഐമാരായ ജയപ്രകാശ്, വിമൽ, എസ്‌.സി.പി.ഒ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!