സമ്മർ ബമ്പർ ഭാഗ്യം പരപ്പനങ്ങാടിയിലേക്ക്; പത്തു കോടി അടിച്ചത് നെടുവ സ്വദേശി പത്മനാഭന്
പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ ( 51 ) നാണ് ഈ വലിയ ഭാഗ്യത്തിന് ഉടമയായത്.
SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാലക്കാട് വെച്ചാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.
സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല പത്മനാഭൻ. ‘ബമ്പർ’ ആയതുകൊണ്ട് മാത്രം എടുത്ത ഈ ഒരു ടിക്കറ്റ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
കഴിഞ്ഞ എട്ടു വർഷമായി കോഴിച്ചെനയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയാണ്.
ബമ്പർ ടിക്കറ്റ് എസ്.ബി.ഐ. പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി
