NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വർണ വ്യാപാരികളുടെ മഹാസമ്മേളനം ജൂലൈ 3, 4, 5 തീയതികളിൽ അങ്കമാലിയിൽ:: ചെമ്മാട് യൂണിറ്റിൽ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

തിരൂരങ്ങാടി : ജൂലൈ 3, 4, 5 തീയതികളിൽ അങ്കമാലി അഡ്‌ലക്സ് ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന സ്വർണവ്യാപാരികളുടെ സംസ്ഥാന മഹാസമ്മേളനത്തിന്റെയും എക്സിബിഷന്റെയും വിജയത്തിനായി ചെമ്മാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി.

അയ്യായിരത്തോളം വ്യാപാരികൾ അണിനിരക്കുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചെമ്മാട് സംഘടിപ്പിച്ച ചടങ്ങിൽ എൻ.ടി.കെ ബാപ്പു മഞ്ചേരി, അക്ബർ മലപ്പുറം, ഹംസ കരുവാരകുണ്ട് തുടങ്ങിയ പ്രമുഖ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുത്തു.

യൂണിറ്റ് തലത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ വ്യാപാരികളായ സി.എച്ച് ഇസ്മയിൽ ഹാജി, സന്തോഷ് (റാസി ഗോൾഡ്), അഷ്റഫ് (എസ്.എസ് ഗോൾഡ്), സൽമാൻ (ആമിയ ഗോൾഡ്), ജുനൈദ് (തൂബ), സിദ്ധീഖ് (ആധാർ), കരീം ഹാജി (ആധാർ), റഷീദ് (ആധാർ) എന്നിവരും മറ്റ് പ്രമുഖ സ്വർണവ്യാപാരികളും പങ്കെടുത്തു.

വരും ദിവസങ്ങളിൽ അങ്കമാലി സമ്മേളനത്തിന്റെ വിജയത്തിനായി ചെമ്മാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ സ്ക്വാഡ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!