ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ.
എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
‘ANTI DRUGS MOVEMENT IN NATION’ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ഷർഫിൻ സെബാസ്റ്റ്യൻ.
നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷർഫിൻ.
ഇയാളെ രണ്ടുദിവസമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
എംഡിഎംഎ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും യുവാവിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
