NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ്; തീയതികൾ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും..!

 

കേരളം ഉൾപ്പെടെ രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിലാണ് തീയതികൾ ഔദ്യോഗികമായി അറിയിക്കുക.

പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. കേരളത്തിൽ കടുത്ത വേനലും ഏപ്രിൽ 14-ലെ വിഷു ആഘോഷങ്ങളും പരിഗണിച്ച് വോട്ടെടുപ്പ് ഏപ്രിൽ 15-നും 30-നും ഇടയിൽ ക്രമീകരിച്ചേക്കും.

അസമിൽ മൂന്ന് ഘട്ടങ്ങളിലായും പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടങ്ങളിലായും തിരഞ്ഞെടുപ്പ് നടന്നേക്കും. കഴിഞ്ഞ തവണ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കോ വികസന പ്രവർത്തനങ്ങൾക്കോ നിയന്ത്രണമുണ്ടാകും.

ഏപ്രിലിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കി മെയ് മാസത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *