NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയില്‍വേ ലൈനില്‍ ഗര്‍ത്തം; നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം

കോഴിക്കോട് : വെങ്ങളത്ത് റെയില്‍വേ ലൈനില്‍ ഗര്‍ത്തം. നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം.

വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ലൈനിന് നടുവിലായാണ് ബോളറുകള്‍ താഴ്ന്ന നിലയില്‍ ഗര്‍ത്തം കാണപ്പെട്ടത്.

ട്രെയിനുകള്‍ കടന്നുപോകുന്നതിനനുസരിച്ച് ഗര്‍ത്തത്തിന്റെ വലുപ്പം കൂടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.

തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!