NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുണ്ടൂർ ഉസ്താദ് ഉറൂസ് മുബാറകിന് നാളെ (വ്യാഴം) തുടക്കമാകും

 

കുണ്ടൂർ: കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഇരുപതാമത് ഉറൂസ് മുബാറക്കിന് നാളെ (21/08/25) തുടക്കം. ആഗസ്റ്റ് 21ന് തുടങ്ങി നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 24 ന് സമാപിക്കും.

ആഗസ്റ്റ് 21ന് കാലത്ത് 8:00 മണിക്ക് സിയാറത് യാത്ര നടക്കും. വൈകുന്നേരം 4:00 മണിക്ക് സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ കൊടിയേറ്റം നടത്തും.

തുടർന്ന് സ്വഹീഹുൽ ബുഖാരി ദർസിന് നേതൃത്വം നൽകുും. തുടർന്ന് നടക്കുന്ന മഖാം സിയാറതിന് അബ്ദു മുസ്‌ലിയാർ താനാളൂർ നേതൃത്വം വഹിക്കും. ഹംസ മഹ്മൂദി തൃശൂരിൻ്റെ നേതൃത്വത്തിൽ മജ്ലിസുൽ മഹബ്ബ നടക്കും.

ഇ.സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും.

കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർത്ഥന നിർവഹിക്കും. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി പ്രഭാഷണം നടത്തും. 8:30 ന് ബുർദാ വാർഷികം നടക്കും. അബ്ദുൽ ഖാദിർ കിണാശ്ശേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രഗൽഭ ബുർദ സംഘങ്ങൾ അണിനിരക്കും.സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും.

 

ആഗസ്റ്റ് 22 വെള്ളി ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് പാരായണത്തിന് ഇ കെ മോൻ അഹ്സനി, ഇ കെ ഫാറൂഖ് സഖാഫി,ഇ കെ രിഫാഈ മുസ്‌ലിയാർ നേതൃത്വം നൽകും.

വൈകുന്നേരം 4 മണിക്ക് “തെന്നിന്ത്യയിലെ ഗരീബ് നവാസ്” എന്ന വിഷയത്തിൽ പഠന സംഗമം നടക്കും. സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം പ്രാർത്ഥന നിർവഹിക്കും.മുസ്തഫ പി എറയ്ക്കൽ അവതരണം നടത്തും.

5:30 ന് “കുണ്ടൂർ ഉസ്താദിൻ്റെ ലോകം” എന്ന പേരിൽ നടക്കുന്ന സംഭാഷണത്തിൽ ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി സംബന്ധിക്കും.

രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം നടക്കും. ചാപ്പനങ്ങാടി ബാപ്പു മോല്യാരുപ്പാപ്പയുടെ ദിക്ർ മജിലിസിന് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ അധ്യക്ഷതയിൽ അതാഉള്ള അഹ്സനി നേതൃത്വം നൽകും.

സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്രി കൊടിഞ്ഞി പ്രാർത്ഥന നടത്തും. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് നൂറുസ്സാദാത്ത് ബായാർ തങ്ങൾ നേതൃത്വം നൽകും

ആഗസ്റ്റ് 23 ശനി രാവിലെ 10 മണിക്ക് ഖുതുബിയ്യത്ത് മജിലിസ് നടക്കും.സയ്യിദ് KPS തങ്ങൾ കരിപ്പോൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ,ഹുസൈൻ സഖാഫി തെന്നല നേതൃത്വം നൽകും. ഉച്ചക്ക് 2 മണിക്ക് ബഷീർ മുസ്‌ലിയാർ അണ്ടോണയുടെ നേതൃത്വത്തിൽ നിശീദ നടക്കും.വൈകുന്നേരം 4 മണിക്ക് ” ആധ്യാത്മിക ജീവിതത്തിൻ്റെ സൗന്ദര്യം”എന്ന പ്രമേയത്തിൽ സെമിനാർ നടക്കും. സയ്യിദ് ജരീർ അഹ്സനി കൊളപ്പുറം പ്രാർത്ഥന നിർവഹിക്കും.സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. അബ്ദുല്ല ഇർഫാനി സയ്യിദാബാദ്,അബ്ദുൽ വാഹിദ് അഹ്സനി ആറ്റുപുറം, ശംവീൽഅഹ്സനി ഇരുമ്പുചോല അവതരണം നടത്തും.

രാത്രി 7 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷതയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി പ്രാർത്ഥന നിർവഹിക്കും.ഡോ.കെ ടി ജലീൽ എംഎൽഎ മുഖ്യാതിഥിയാവും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി,അലി ബാഖവി ആറ്റുപുറം, ഡോ.ദേവർശ്ശോല അബ്ദുസ്സലാം മുസ്‌ലിയാർ പ്രഭാഷണം നടത്തും.സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട് സമാപന പ്രാർത്ഥന നടത്തും.

 

സമാപന ദിവസമായ ആഗസ്റ്റ് 24 ഞായർ രാവിലെ 8 മണിക്ക് സയ്യിദ് സൈതലവി കോയ ജമലുല്ലൈലി പാങ്ങ് തങ്ങളുടെ നേതൃത്വത്തിൽ ഖത്മുൽ ഖുർആൻ സംഗമം നടക്കും. 9 മണിക്ക് അബ്ദുൽ ലത്തീഫ് സഖാഫി മമ്പുറത്തിൻ്റെ നേതൃത്വത്തിൽ ശാദുലി റാത്തീബ് നടക്കും. 11 മണിക്ക് തിരുനബി (സ്വ) പഠന സംഗമം നടക്കും. കെ.പി.എച്ച് തങ്ങൾ കാവനൂരിൻ്റെ അധ്യക്ഷതയിൽ ഷാഫി സഖാഫി മുണ്ടമ്പ്ര,അബ്ദുൽ മജീദ് അരിയല്ലൂർ,റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും.സയ്യിദ് ഹസൻ ശാത്വിരി തോട്ടക്കാട് പ്രാർത്ഥന നടത്തും. ഉച്ചക്ക് 3 മണിക്ക് “ബഹുസ്വര ഇന്ത്യയിലെ മുസ്‌ലിം ജീവിതം ” എന്ന വിഷയത്തിൽ നടക്കുന്ന ഫിഖ്ഹ് പഠന സംഗമത്തിന് അബ്‌ദുൽ ജലീൽ സഖാഫി ചെറുശ്ശോല,മുഹിയുദ്ദീൻ ബുഖാരി ചേറൂർ നേതൃത്വം നൽകും. വൈകുന്നേരം 4മണിക്ക് നടക്കുന്ന തസ്കിയ സംഗമത്തിന് അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി നേതൃത്വം നൽകും.

രാത്രി 7 ന്നടക്കുന്ന സമാപന സമ്മേളനം ഇ.സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബു റസൂൽ പ്രഭാഷണം നടത്തും.മന്ത്രി വി അബ്ദുറഹ്മാൻ അതിഥിയാവും.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ,പേരോട് അബ്ദുറഹ്മാൻ സഖാഫി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ.അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, ഡോ. ടി അബൂബക്കർ കാടമ്പുഴ പ്രഭാഷണം നടത്തും.സമാപന പ്രാർത്ഥനക്ക് സയ്യിദ് ഹൈദ്രൂസ് മുത്തു കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും.

ഉറൂസിന്റെ ഭാഗമായിനടക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്ന ആയിരങ്ങൾക്ക് ഭക്ഷണവും മറ്റുമായി മികച്ച സൗകര്യങ്ങളാണ് ഗൗസിയ്യ അങ്കണത്തിൽ ഒരുക്കിയിരിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, അബൂബക്കർ അഹ്സനി തെന്നല, യഅഖൂബ് അഹ്സനി ആട്ടീരി, ബാവ ഹാജി, ലത്തീഫ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, കുഞ്ഞുട്ടി എ ആർ നഗർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *