NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെറുമുക്കിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് തിരൂരങ്ങാടി താഴെചിന സ്വദേശി മരിച്ചു.

തിരൂരങ്ങാടി :  നന്നമ്പ്ര ചെറുമുക്ക്  റോഡിൽ സ്കൂൾ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂരങ്ങാടി കുണ്ടൂചിന സ്വദേശി മനരിക്കൽ ഹബീബ് (32)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ ചെറുമുക്ക് സുന്നത്ത് നഗറിൽ വച്ചാണ് അപകടം.

ബസിന്റെ ടയർ ഹബീബിന്റെ തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് തൽക്ഷണം മരിച്ചു, അപകടത്തിന് ശേഷം സ്കൂൾ ബസ് നിർത്താതെ സ്ഥലം വിട്ടതായാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം  ബുധനാഴ്ച 11,30 ന് താഴെചിന ജുമാ മസ്ജിദ്  കബർസ്ഥാനിൽ നടക്കും.

പിതാവ്. : പരേതനായ മനരിക്കൽ അലവിക്കുട്ടി,മാതാവ് ആയിശുഉമ്മു, ഭാര്യ: അഫ്ന കക്കാട്, മകൻ: മുഹമ്മദ്അയാൻ, സഹോദരങ്ങൾ: പരേതനായ ഹബീബ്, ഷമീൽ, ഇഹ്ഫാർ, മുനീറ, റസീന, ആരിഫ, മുഫീദ, മുർഷിദ.

Leave a Reply

Your email address will not be published. Required fields are marked *