NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി പാലത്തിങ്ങൽ നിന്ന് 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

 

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല നഗരിയിൽനിന്ന് 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ സംഘവും റവന്യൂ വിഭാഗവുമായി ചേർന്നുനടത്തിയ പരിശോധനയിൽ കന്നാസുകളിലും ഇരുമ്പുവീപ്പകളിലുമായി മണ്ണിൽ കുഴിച്ചി ട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യ, രാസലഹരി വില്പനയ്ക്കെതിരേ വിവിധ വകുപ്പുകളുമായി ചേർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റുചെയ്യുമെന്നും സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി അറിയിച്ചു.

അന്വേഷണത്തിൽ തിരൂരങ്ങാടി ഡെപ്യൂട്ടി തഹസിൽദാർ യു.എൻ. നവീൻ, അസി. എക്സൈസ് ഇൻസ്പെക്ടർ വി. അരവിന്ദൻ, പ്രിവൻറീവ് ഓഫീസർമാ രായ പി. ദിലീപ്‌കുമാർ, കെ. ശിഹാബു ദ്ദീൻ, സിഐഒ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!