NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡൽഹിയിലെ പ്രതിക്ഷേധ സമരത്തിന് ഐക്യദാർഢ്യം; പരപ്പനങ്ങാടിയിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി :കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദിറിൽ മുഖ്യമന്ത്രിയും, മന്ത്രിമാരും, ജനപ്രതിനിധികളും സംഘടിപ്പിച്ച പ്രതിക്ഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി എം. സിദ്ധാർത്ഥൻ ഉൽഘാടനം ചെയ്തു.
പാലക്കണ്ടി വേലായുധൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.പി. സോമസുന്ദരൻ, നിയാസ് പുളിക്കലകത്ത്, ടി.കാർത്തികേയൻ, ഗിരീഷ് തോട്ടത്തിൽ, ടി. സൈയ്തുമുഹമ്മദ്, നിഖിൽ പരമേശ്വർ, ടി.പി. കുഞ്ഞാലൻകുട്ടി, എം.പി. സുരേഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ, എം. ബൈജു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!