NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കളിത്തോക്കുമായി ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ 4 മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

പാലക്കാട്- തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കളിത്തോക്കുചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍.  മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ്  അറസ്റ്റുചെയ്തത്.

ഇന്നലെ ഉച്ചയോടെയായാരുന്നു സംഭവം. കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതില്‍ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ട ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരായി.

 

തുടർന്ന് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിൻ വളഞ്ഞ് ഇവരെ പിടികൂടി. യുവാക്കൾ പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തി. യുവാക്കളെ റെയിൽവേ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *