NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനിയെ കയ്യേറ്റം ചെയ്ത സംഭവം : പ്രതി പിടിയിൽ 

പരപ്പനങ്ങാടി :  റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിപിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.

 

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് സഹപാഠിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ വലിച്ചിഴക്കുകയായിരുന്നു. വിദ്യാർത്ഥിനി ആർത്തു വിളിച്ചതിനാൽ ഓടിയെത്തിയ ആളെ കണ്ട് അക്രമി ഓടിമറഞ്ഞു.

 

തുടർന്ന് രക്ഷിതാവ് പരപ്പനങ്ങാടി പോലീസിൽ പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി. പരിശോധനയിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!