ഡ്രോൺ ഉപയോഗിച്ച് മരുന്നുതളി; കൃഷിയിടങ്ങളിൽ ട്രയൽ നടത്തി
പ്രതീകാത്മക ചിത്രം
കരുവാരകുണ്ട് : ഡ്രോൺ ഉപയോഗിച്ച് കൃഷിയിടത്തിൽ കീടനാശിനി, കുമിൾനാശിനി തുടങ്ങിയ മരുന്നുകൾ തെളിക്കാൻ കർഷകർ പരീക്ഷണം നടത്തി.തൃശൂരിൽനിന്ന് ഡ്രോൺ എത്തിച്ചാണ് കൽക്കുണ്ട്,ചേരി, അരിമണൽ ഭാഗങ്ങളിലെ കൊക്കോ, റബർ, ജാതി, കമുക് തുടങ്ങിയ കൃഷിയിടങ്ങളിൽ പരീക്ഷണപ്പറയ്ക്കൽ നടത്തിയത്.നെൽക്കൃഷിക്കു വ്യാപകമായി ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.എന്നാൽ കുന്നും മലയും ചെരിവും നിറഞ്ഞ മലയോര മേഖലയിൽ ഡ്രോൺ പരീക്ഷണം ആദ്യമാണ്.
കീടനാശിനി പ്രയോഗത്തിന് ഡ്രോൺ ഉപയോഗിക്കുന്നത് ചെലവ് വളരെ കുറവാണെന്ന് കണ്ടെത്തി. കാർഷികോൽപാദന കമ്പനിയായ മെരിസ്റ്റി മലബാറിന്റെ കീഴിലാണ് ഡ്രോൺ പറത്തിയത്. ചെയർമാൻ മാത്യു സെബാസ്റ്റ്യൻ, സിഇഒ ജോപ്പു ജോൺ, കൃഷി അസിസ്റ്റന്റുമാരായ വി.മുനവ്വിർ, എ.സജിനി എന്നിവർ നേതൃത്വം നൽകി.
