കാൻസർ രോഗികൾക്കായി മുടി മുറിച്ചുനൽകി സഹോദരിമാർ
മങ്കട: നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി ദാനം നൽകി സഹോദരിമാർ. കടുങ്ങപുരം കട്ടിലശ്ശേരി തായത്താത്ര ശിഹാബ്, ശബാന ദമ്പതികളുടെ മക്കളായ ഫാത്തിമ ദാനിയയും ഫാത്തിമ ദിഹായയുമാണ് മുടി ദാനം ചെയ്തത്. സാമൂഹിക പ്രവർത്തകനായ ഷബീർ മാഞ്ഞാമ്പ്ര, ഷാഫി പള്ളിയാൽത്തൊടി എന്നിവർ ഏറ്റുവാങ്ങി.
ദാനിയ പുണർപ്പ വിഎംഎച്ച്എം യുപി സ്കൂളിലും ദിഹായ പാതിരമണ്ണ എഎംഎൽപി സ്കൂളിലുമാണു പഠിക്കുന്നത്.
