NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തേങ്ങ ബോംബാണെന്ന് സംശയിച്ചു: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ അറസ്റ്റ് ചെയ്ത് സുരക്ഷ ഉദ്യോഗസ്ഥർ. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ എത്തിയ അസീം ഖാൻ ആണ് അറസ്റ്റിലായത്. തേങ്ങയാണെന്ന് മനസിലായതോടെ ഇയാളെ പൊലീസ് വിട്ടയച്ചു.

ബന്ധുവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ ബോംബ് എന്ന് പറഞ്ഞതാണ് യാത്രക്കാരന് പാരയായത്. തന്റെ പക്കലുള്ള തേങ്ങ കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ബോംബ് ആണെന്ന് സംശയിച്ചെന്ന് ബന്ധുവിനോട് ഫോണിൽ യാത്രക്കാരൻ സംസാരിച്ചിരുന്നു.

എന്നാൽ ബോംബ് എന്ന് കേട്ടതോടെ സഹയാത്രിക അധികൃതരെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റിലേക്ക് വരെ പോയത്. മുംബൈ മോഡലായ സഹയാത്രികയാണ് വിവരം അധികൃതരെ അറിയിച്ചത്. ബോംബ് അല്ലെന്ന് മനസിലായതോടെ അസീം ഖാനെ വിട്ടയച്ചെങ്കിലും ദുബായിലേക്കുള്ള വിമാനം അതിനോടകം പോയിരുന്നു.

വിവരം അറിയിച്ച മോഡലിനേയും ഈ വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. ബോംബ്, സ്ഫോടക വസ്തുക്കൾ വിമാനത്താവളത്തിൽ പറയാൻ പാടില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *