പരപ്പനങ്ങാടി നഗരസഭ കൗൺസിലറുടെ വിവാദ പരാമർശം: വിശദീകരണം തേടും: മുസ്ലിംലീഗ്
പരപ്പനങ്ങാടി മുനിസിപ്പൽ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിന്റെ വാട്ട്സ്ആപ്പ് വോയിസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കൗൺസിലറോട് വിശദീകരണം ചോദിക്കുന്നതിന് പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡണ്ട് അലി തെക്കേപാട്ട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ പേരിൽ നാട്ടിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗപെടുത്തുന്ന സി.പി.ഐ.എമ്മിന്റെ നിലപാട് നാട്ടിൽ നിലവിലുള്ള സമാധാന അന്തരീക്ഷം തകർക്കാൻ മാത്രമേ ഉപകരിക്കുവെന്നും
യോഗം അഭിപ്രായപ്പെട്ടു .
യോഗത്തിൽ കെ.സൈതലവി,കെ.കെ മുസ്തഫ തങ്ങൾ, എച്ച്. ഹനീഫ, പി .അലി അക്ബർ, സിദ്ധീഖ് അമ്മാറമ്പത്ത് , പി.വി കുഞ്ഞിമരക്കാർ, സി.അബൂബക്കർ ഹാജി, പി. വി ഹാഫിസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സി. അബ്ദുറഹിമാൻ കുട്ടി സ്വാഗതവും നവാസ് ചിറമംഗലം നന്ദിയും പറഞ്ഞു.
