NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വകാര്യതാനയം; ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വാട്‌സാപ്പ്

സ്വകാര്യതാനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വാട്‌സപ്പ്. പാര്‍ലമെന്ററി സമതിയ്ക്ക് മുന്നില്‍ ഹാജരായാണ് വാട്‌സപ്പ് നിലപാട് വ്യക്തമാക്കിയത്.

ഇപ്പോള്‍ തങ്ങള്‍ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകള്‍ കൂടുതല്‍ സുതാര്യമാക്കാനാണെന്നും അതില്‍ തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഉണ്ടായതെന്നും വാട്‌സപ്പ് അറിയിച്ചു.

വാട്‌സപ്പ് പ്രതിനിധിയുടെ നിലപാടില്‍ പാര്‍ലമെന്ററി സമിതി ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ തിരുമാനിയ്ക്കും. സ്വകാര്യത നയത്തില്‍ മാറ്റം വരുത്താനുള്ള നീക്കം നടത്തിയ വാട്‌സപ്പ് പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ കടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

2016 ലെ സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചനയില്ലെന്ന് വിശദികരിച്ച അവര്‍ കൂടുതല്‍ സുതാര്യത ഇക്കാര്യത്തില്‍ കൊണ്ട് വരാനുള്ള തങ്ങളുടെ നീക്കം തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടതാണെന്ന് അവകാശപ്പെട്ടു.

വിവരസാങ്കേതിക പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ ഹാജരായാണ് വാട്‌സപ്പ് പ്രതിനിധി നിലപാടുകള്‍ വിശദികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *