കൊണ്ടോട്ടിയില്‍ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ മരിച്ച നിലയിൽ
മലപ്പുറം കൊണ്ടോട്ടിയില്‍ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ സൗജത്തിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കാമുകന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുവര്‍ഷങ്ങൾക്ക് മുന്‍പാണ് സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ സ്വദേശി സവാദിനെ സൗജത്തും ബഷീറും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
തുടർന്ന് കൊലപാതകത്തിന് ശേഷം ബഷീർ ഒളിവില്‍ പോയിരുന്നു. നിലവിൽ സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
