വിറകുപുരയിൽ നിന്നും ഉടുമ്പിനെ പിടികൂടി.
വള്ളിക്കുന്ന്: അരിയല്ലൂരിൽ വീട്ടിലെ വിറകുപുരയിൽ നിന്നും ഉടുമ്പിനെ കണ്ടെത്തി.
പ്രശാന്തി മില്ലിന് പടിഞ്ഞാറുവശം തണ്ടാംപറമ്പത്ത് വിഷ്ണു പരമേശ്വരന്റെ വീട്ടിലെ വിറകുപുരയിൽ നിന്നാണ് ഉടുമ്പിനെ കണ്ടെത്തിയത്.
പൊതുപ്രവർത്തകനായ ആബിദിന്റെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി ട്രോമാകെയർ പ്രവർത്തകനായ ഫോറസ്ററ് റെസ്ക്യൂവർ എൻ.സി. നൗഫലിന് കൈമാറി.
