പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കം, കാരുണ്യ സദസ്സ് നാളെ (ചൊവ്വ)
പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന കാരുണ്യ സദസ്സ് നാളെ (ചൊവ്വ) വൈകീട്ട് 7 മണിക്ക് കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ നടക്കും.
കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്‌ഘാടനം ചെയ്യും. പി.എസ്.എച്ച്. തങ്ങൾ അധ്യക്ഷത വഹിക്കും.
ഡോ.സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും.
വിധവ പെൻഷൻ 31 ആം ഘട്ട ഉദ്ഘടനം നഗരസഭാ ചെയർമാൻ എ. ഉസ്മാൻ നിർവ്വഹിക്കും.
