NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നഹ അനുബന്ധ കുടുംബ സമിതി; പ്രതിഭകളെ ആദരിക്കലും കുടുംബ സദസ്സും ഞായറാഴ്ച

 

പരപ്പനങ്ങാടി: നഹ അനുബന്ധ കുടുംബ സമിതിയുടെ നേതൃത്വത്തില്‍ കുടുംബ സദസ്സും വിവിധ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രതിഭകളെ ആദരിക്കലും ഞായറാഴ്ച പുത്തന്‍പീടിക എം.ഐ.സ്‌കുളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് 2.30 ന്‌ നടക്കുന്ന പരിപാടി മുന്‍വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ ഉത്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേറ്റര്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂർ ഉത്ബോധന ക്ലാസ്സെടുക്കും. ആരോഗ്യരംഗത്തെ മികച്ച സേവനത്തിന്‌ ആള്‍ കേരളാ മാപ്പിള സംഗീത അക്കാദമി അവാര്‍ഡു കരസ്ഥമാക്കിയ നഹാസ്‌ ഹോസ്പിറ്റല്‍ എം.ഡി. ഡോ.കെ.മുനീര്‍നഹ, “മൌനം ഉറങ്ങുന്ന തൊട്ടിലുകള്‍” എന്ന കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയയായ

സാഹിത്യ പബ്ലിക്കേഷന്റെ അതിജീവന കവിതാ മത്സരത്തില്‍ സംസ്ഥാനതല അവാര്‍ഡ്‌ നേടിയ ജസ്‌ന താഷിബ്‌, “എന്റെ ബാല്യകാല സ്മരണകള്‍” എന്ന കഥയിലൂടെ അറിയപ്പെട്ട കുറെയധികം സാഹിതൃകൃതികള്‍ സമ്മാനിച്ച ഖമറുന്നീസ നഹ, മനംകവരുന്ന ചെറുകഥകളും കവിതകളും മലയാളിക്ക്‌ സമ്മാനിച്ച രേഷ്മ ബാവ മൂപ്പന്‍ എന്നിവരെയും, വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

വാർത്താ സമ്മേളനത്തിൽ കെ. അബ്ദുറഹീം നഹ, എ. അഹമ്മദുണ്ണി, ഹമീദ് നഹ, സി.പി. ഉമ്മർ കുഞ്ഞി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *