ഉക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു.
ഉക്രൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്.
തളര്‍ന്ന് വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇസ്‌കിമിക്ക് സ്‌ട്രോക്കാണ് ആണ് മരണകാരണം എന്നാണ് വിവരം.
ചന്ദന്‍ ജിന്‍ഡാള്‍ പഞ്ചാബിലെ ബുര്‍നാല സ്വദേശിയാണ്.
