NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറില്‍ ജോലി ചെയ്തിരുന്ന അയ്യപ്പനാണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 നാണ് സംഭവം. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍.

ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടുകയായിരുന്നു. പ്രതി സംഭവത്തിന് ശേഷം കടന്നു കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ആയുധവും ബാഗുമായി ഇയാള്‍ ഹോട്ടലിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed