NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി. യെഡിയൂരപ്പയുടെ മൂത്തമകള്‍ പദ്മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്(30) ആണ് മരിച്ചത്.

ബെംഗളൂരു വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 2019ലായിരുന്നു ഡോ.നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം. രാവിലെ എട്ടിന് ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. പിന്നാലെ പത്തോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് റൂമിന്‍റെ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!