NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; വീണത് മകളുടെ ദേഹത്ത്, എട്ടുവയസ്സുകാരി ആശുപത്രിയിൽ; ഒളിവില്‍ പോയ പ്രതിയെ പിടികൂടി..!

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളമൊഴിക്കുന്നതിനിടെ എട്ടുവയസ്സുകാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അരീക്കോട് ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ കക്കാടംപൊയിൽ സ്വദേശിയും നാടുവാഴി വീട്ടിൽ താമസക്കാരനുമായ മഞ്ജുവിനെ അരീക്കോട് പോലീസ് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തു.   മദ്യപിച്ചെത്തിയ മഞ്ജു ഭാര്യയുമായി വീട്ടിനുള്ളിൽ വെച്ച് കടുത്ത തർക്കത്തിലേർപ്പെടുകയും തുടർന്ന് അടുക്കളയിലുണ്ടായിരുന്ന തിളച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.

എന്നാൽ അപകടം മനസ്സിലാക്കിയ ഭാര്യ പെട്ടെന്ന് വെട്ടിമാറിയതോടെ തൊട്ടടുത്തുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം വീഴുകയായിരുന്നു. കുട്ടിക്ക് പൊള്ളലേറ്റതോടെ പ്രതി സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ കടന്നുകളഞ്ഞു.

നിലവിളി കേട്ടെത്തിയ സമീപവാസികൾ ചേർന്നാണ് പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത അരീക്കോട് പോലീസ് ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് വിവരം ശേഖരിക്കുകയും തുടർന്ന് പ്രദേശത്തുനിന്നും സാഹസികമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!