NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിയിൽ (എംഎംസി) വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു ആദര്‍ശ് നാരായണന്‍ വീട്ടില്‍ നിന്നും കോളേജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നും വിവരങ്ങളുണ്ട്.

കോളേജിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും ആത്മഹത്യയാവാനുള സാധ്യത കുറവാണെന്നും കോളജ് അധികൃതർ പറഞ്ഞു. അതുകൊണ്ടുതന്നെ ആത്മഹത്യയാണോ വീണ് മരിച്ചതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed