സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി തഹസീല്‍ദാര്‍ക്ക് പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി.
തിരൂരങ്ങാടി: സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് ഭാരവാഹികൾ തഹസീല്‍ദാര്‍ക്ക് ഉപഹാരം നല്‍കി.
ഏറെക്കാലം തിരൂരങ്ങാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന ഇദ്ദേഹം പിന്നീട് തിരൂരങ്ങാടിയിൽ തന്നെ തഹസീല്‍ദാറായിട്ടാണ് വിരമിക്കുന്നത്.

ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷത വഹിച്ചു. അഡീഷ്ണല്‍ തഹസീല്‍ദാര്‍ മോഹനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ പി. പ്രശാന്ത്, സുധീഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി സായിദ് പരേടത്ത്, ട്രഷറര്‍ ശനീബ് മൂഴിക്കല്‍, മാധ്യമ പ്രവര്‍ത്തകരായ ഹമീദ് തിരൂരങ്ങാടി, ഇഖ്ബാല്‍ പാലത്തിങ്ങല്‍, മന്‍സൂറലി ചെമ്മാട്, രജസ്ഖാന്‍ മാളിയാട്ട്, കെ.എം ഗഫൂര്‍, യാസിന്‍, ഹിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
