ഫുട്ബോൾ കോച്ച് ഇളയേടത്ത് ജസീലയ്ക്ക് സ്വീകരണം നൽകി.
പരപ്പനങ്ങാടി: പരപ്പനാട് സോക്കർ സ്ക്കൂൾ കോച്ചും, കഴിഞ്ഞ മാസം നടന്ന സംസ്ഥാന വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കോഴിക്കോട് ജില്ലാ ടീമിന്റെ അസി: കോച്ച് മാനേജരുമായിരുന്ന പരപ്പനങ്ങാടി സ്വദേശിനി ഇളയേടത്ത് ജസീലയ്ക്ക് പരപ്പനങ്ങാടി സോക്കർ സ്ക്കൂർ ക്ലബ്ബ് സ്വീകരണം നൽകി.
രക്ഷാധികാരി ടി.പി. അരവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി. സ്കൂൾ ഭാരവാഹികളായ വി.ഉണ്ണികൃഷ്ണൻ, അഷ്റഫ്, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
