NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പതിമൂന്നു കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പിതാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: കോന്നിയില്‍ പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ പിതാവിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പീഡനം സംബന്ധിച്ച് കോന്നി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഇന്നാണ് പ്രതിയെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ രോഗിയാണ്. കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്.

ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രഹസ്യമായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia