NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബസിനുള്ളിൽ തെർമ്മൽ സ്കാനർ, സാനിറ്റെസർ ഉണ്ടായിരിക്കണം; വിദ്യാർത്ഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാർ

പ്രതീകാത്മക ചിത്രം

നവംബർ ഒന്നിന് സ്കൂളുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കി സർക്കാർ. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളിൽ തെർമ്മൽ സ്കാനർ, സാനിറ്റെസർ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.

സ്കൂൾ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വർഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

അതേസമയം, സ്റ്റുഡൻറ് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ നടപ്പിലാക്കിയ ഏക സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി ഇറക്കും.

Leave a Reply

Your email address will not be published. Required fields are marked *