NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സദാചാര ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ജീവനൊടുക്കിയ കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍

സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.

ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്.സ്ത്രീയോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്.

അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia