NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കടലിൽ കുടുങ്ങിയ മത്സ്യ ത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് കടലില്‍ മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധ ബോട്ടും ഫിഷറീസ് വകുപ്പിലെ റെസ്‌ക്യു ഗാര്‍ഡുമാര്‍ കരക്കെത്തിച്ചു. തിരൂര്‍ കൂട്ടായി കൂട്ടായി സ്വദേശി കോയമാടത്ത് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വാദിനൂര്‍ വള്ളവും മൂന്നു തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്.

 

രണ്ടു വള്ളങ്ങള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. കടലില്‍ കുടുങ്ങിയ കൂട്ടായിയിലെ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള കിഡ്മത്ത് വള്ളത്തിന്റെ എന്‍ജിന്‍ പിന്നീട് പ്രവര്‍ത്തനക്ഷമമായതോടെ കരയിലേക്ക് എത്തിക്കുകയും ചെയ്തു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പിലെ റെസ്‌ക്യൂഗാര്‍ഡുമാര്‍ കരക്കെത്തിച്ച ബോട്ടില്‍ മൂന്നു മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്.

റെസ്‌ക്യൂ ഗാര്‍ഡുമാരായ ജാഫറലി ,സമീര്‍ എന്നിവരും ബോട്ടിലെ തൊഴിലാളികളായനാസര്‍ ശിഹാബ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ ബോട്ട് മലപ്പുറം ജില്ലയിലും സജ്ജമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *