മമ്പുറം ആണ്ടുനേര്‍ച്ചക്ക് ചൊവ്വാഴ്ച തുടക്കം (10 ആഗസ്റ്റ്-)
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചക്ക് ചൊവ്വാഴ്ച തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ നടക്കുക.
ചൊവ്വാഴ്ച മഖാം സിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ എന്നിവ നടക്കും. 11 ന് ബുധനാഴ്ച മതപ്രഭാഷണവും 12 ന് വ്യാഴാഴ്ച മമ്പുറം സ്വലാത്തും നടക്കും. 13 മുതല്‍ 15 വരെയും രാത്രി മതപ്രഭാഷണങ്ങളുണ്ടാകും. 16 ന് രാത്രി പ്രാര്‍ത്ഥനാ സദസ്സും നടക്കും. 17 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ്, ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും
.
വിശ്വാസികളുടെ സൗകര്യാര്‍ഥം മുഴുവന്‍ ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ നേര്‍ച്ചകളും സംഭാവനകളും നേരിട്ട് എത്തിക്കാന്‍ പ്രയാസമള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അന്വേഷണങ്ങള്‍ക്കു 9996313786, 9656310300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
