പരപ്പനങ്ങാടി യിൽ 22കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി : ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിൽ നിന്ന് വിവാഹം കഴിച്ച് അവിടെ താമസക്കാരനുമായ ചോലോത്ത് ഹുസ്സൈൻ കുട്ടി മകൻ ജാഫാറിനെ (39) നെയാണ് പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.
തിങ്കളാഴ്ച്ച വൈകീട്ട് വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിൽ വെച്ചാണ് ഇയാൾ 4.100 കിലോഗ്രാം കഞ്ചാവുമായി പിടിയിലാവുന്നത്. ചോദ്യം ചെയ്യലിൽ ടിയാൻ കഞ്ചാവ് സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന നിലമ്പുർ കരുളായിയിലെ വീട്ടിൽനിന്നും 18 കിലോഗ്രാം കഞ്ചാവു കൂടി കണ്ടെടുക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 300
കിലോ കഞ്ചാവടക്കം മാരകമായ മയക്കുമരുന്നുകളാണ്പിടികൂടിയത്. കേസിലുൾപ്പെട്ട കൂടുതൽ പെരേ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ് ഉണ്ടാകുമെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.
പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്)മാരായ കെ.പ്രദീപ് കുമാർ, പി.മുരളീധരൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ, ജയകൃഷ്ണൻ വനിതാ സിവിൽ എക്സ് സൈസ് ഓഫീസർമാരായ എം.ശ്രീജ, കെ. സ്മിത എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച KL 11 Y 405 നമ്പർ മാരുതി ആൾട്ടോ കാറും എക്സ്സൈസ് പിടിച്ചെടുത്തു.
