NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ റൈഡിങ് പെരുകുന്നു; ട്രാഫിക് നിയമലംഘനത്തിന് രക്ഷിതാക്കൾക്കും പണി കിട്ടും ബോധവൽക്കരണ ക്ലാസിൽ മാതാപിതാക്കളും പങ്കെടുക്കണം; നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്..!

ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ കയറി യാത്ര ചെയ്യുന്ന നിയമലംഘനം (ട്രിപ്പിൾ റൈഡിങ്) പെരുകുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും എം.വി.ഡി നടത്തിയ പരിശോധനയിൽ ഇത്തരം 25-ലധികം കേസുകളാണ് കണ്ടെത്തിയത്.

 

ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുചക്രവാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗവും 18-നും 25-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും യുവാക്കളുമാണെന്ന് അധികൃതർ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിടിയിലാകുന്നവർക്ക് ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് അധികൃതർ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ നിർബന്ധമാക്കിയിരുന്നെങ്കിലും നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കൂടുതൽ കർശനമാക്കുന്നത്.

 

ഇനിമുതൽ നിയമലംഘനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കളും എം.വി.ഡിയുടെ ബോധവൽക്കരണ ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണം. ഹെൽമറ്റ് ധരിക്കാതെയും, ഡ്രൈവിംഗ് ലൈസൻസ്, വാഹന ഇൻഷുറൻസ് എന്നിവയില്ലാതെയും, മദ്യപിച്ചും നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ നിയമപരമായ പിഴ ചുമത്തുന്നതിന് പുറമെയാണിത്.

 

അപകടങ്ങൾ കുറയ്ക്കുന്നതിനും ചെറുപ്പക്കാരായ ഡ്രൈവർമാരെ നിയമവിധേയരാക്കുന്നതിനും വേണ്ടിയാണ് രക്ഷിതാക്കളെ കൂടി പങ്കാളികളാക്കിയുള്ള ഇത്തരമൊരു നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!