NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് കാലവർഷത്തിൽ വൻ മഴക്കുറവ്, ഈ കൊല്ലം രേഖപ്പെടുത്തിയത് 1446.5 മി.മീ മഴ; ഇനി പ്രതീക്ഷ തുലാവർഷത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നു പോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 125 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വർഷം കൂടിയാണിത്. കാലവർഷത്തിൽ കടുത്ത കുറവ് നേരിട്ടതോടെ വരാനിരിക്കുന്ന തുലവർഷത്തിലാണ് പ്രതീക്ഷകൾ മുഴുവൻ. വരുന്ന തുലവർഷത്തിൽ കേരളത്തിൽ സാധാരണ രീതിയിലുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 1 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഒക്ടോബർ 2 ന് ഇടുക്കിയിലും, ഒക്ടോബർ 4 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ) സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!