NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു, ഇഷ്ടമുള്ള നിറം കൊടുക്കാം

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

ഹൈകോടതിയുടെ മാനദണ്ഡം പാലിക്കണം. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്. അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു.

റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് എസ്.ടി.എക്ക് ബസ് ഉടമകൾ പരാതി നൽകിയിരുന്നു. എന്നാൽ കുറച്ചുപേർ നിറം മാറ്റം അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് നടപ്പാക്കുകയായിരുന്നു.

കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെ എതിർപ്പ് അറിയിക്കുകയും തുടര്‍ന്ന് പെറ്റീഷൻ എസ്.ടി.എയിലെത്തുകയും ചെയ്തു. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാറിന് തീരുമാനം എടുക്കാമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് അന്ന് റിപ്പോർട്ട് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!