ക്ഷീര കർഷകർക്ക് കാലിത്തീററ ഘടകങ്ങളുടെ സബ് സിഡി – വൈക്കോൽ വിതരണം നടത്തി
നഗരസഭാധ്യക്ഷ പി. സുബൈദ ഉദ്ഘാടനം ചെയ്യുന്നു.
പരപ്പനങ്ങാടി : ഡയറി ഡിപ്പാർട്ട്മെന്റിന്റെയും പരപ്പനങ്ങാടി ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കാലിത്തീററ ഘടകങ്ങളുടെ സബ് സിഡി – വൈക്കോൽ വിതരണം നടന്നു.
നഗരസഭാധ്യക്ഷ പി. സുബൈദ ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകർക്കായി പശുവളർത്തൽ സഹായം, പാലിനും, കാലിത്തീററക്കും സബ്സിഡി, ധാതുലവണ മിശ്രീതം, മരുന്നുകൾ എന്നിവ നഗരസഭ മുഖേന നൽകി വരുന്നുണ്ട്.
വികസന സ്ഥിരംസമിതി അധ്യക്ഷ നസീബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ പി. ഉഷ, ഡി.എഫ്.ഐ. ഫാത്തിമ അമാൽ, പരപ്പനങ്ങാടി സംഘം പ്രസിഡന്റ് മോഹനൻ പുത്രാട്ടിൽ, സെക്രട്ടറി കെ. സജിത എന്നിവർ പ്രസംഗിച്ചു.
