സ്വർണ്ണനേട്ടത്തിന്റെ തിളക്കത്തിൽ മുഹമ്മദ് ഇജ്ലാൻ; ജില്ലാ റോളർ സ്കാറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നിലും ഒന്നാമത്
പരപ്പനങ്ങാടി : ജില്ലാ റോളർ സ്കാറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇനങ്ങളിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കി പാലത്തിങ്ങൽ എ.എം.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയും റോകാസ്കേറ്റിംഗ് ക്ലബ് താരവുമായ മുഹമ്മദ് ഇജ്ലാൻ നാടിന്റെ അഭിമാനമായി മാറി.
എടപ്പാളിൽ വെച്ച് നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് കൊച്ചു മിടുക്കൻ കാഴ്ചവെച്ചത്. റിങ്ക് ഇൻലൈൻ (200എം), റിങ്ക് ഇൻലൈൻ (500 എം), റോഡ് 1 ലാപ്പ്എന്നീ കടുത്ത മത്സരങ്ങളിലാണ് മുഹമ്മദ് ഇജ്ലാൻ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയത്.
പാലത്തിങ്ങൽ കൊട്ടന്തല പരുത്തിക്കുന്നൻ റിയാസ് – ആയിഷ ദമ്പതികളുടെ മകനാണ്.
ഈ മിടുക്കന്റെ കഠിനാധ്വാനവും വിജയവും സ്കൂളിനും നാടിനും ഒരുപോലെ വലിയ അഭിമാനമായി മാറി.
ഒക്ടോബർ 24 മുതൽ എറണാംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഇജ്‌ലാൻ മത്സരിക്കും
